 
പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷൻ ഹാപ്പിനസ് സെന്റർ പദ്ധതിയുടെ ഒന്നാംഘട്ട ജില്ലാതല പരിശീലനം ജില്ലാമിഷൻ കോർഡിനേറ്റർ എസ് . ആദില ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ അനുപ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് റിസോഴ്‌സ്‌പേഴ്‌സൺ ബൈജുകുമാർ ആർ. എസിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ഷാജഹാൻ ടി കെ, എലിസബത്ത് ജി കൊച്ചിൽ, ഷീമോൾ പി. എം, ജോണി ജോസഫ്, എസ്. ശൈലജ , എസ്. ബിജി , ആര്യ രാജഗോപാൽ, രഞ്ജിനി രാജൻ, ദേവിക ഉണ്ണികൃഷ്ണൻ, ആശ ജയൻ എന്നിവർ സംസാരിച്ചു.