
പത്തനംതിട്ട: ഡി എ പി സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അച്ചൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എ. ഷംസുദ്ദീൻ, മത്തായി തോമസ്, സജി, റോസമ്മ വർഗീസ്, ഡി.എൻ. തൃദീപ്, അജിത്ത് മണ്ണിൽ, നാസർ, അബ്ദുൽകലാം ആസാദ്, ജോസ് പള്ളിവാതുക്കൻ, ആലിച്ചൻ, രാധാകൃഷ്ണൻ, ജയകുമാർ, ബിനു, രതീഷ് ബാബു, അമ്മിണി, അജീഷ് , മിനി എന്നിവർ പ്രസംഗിച്ചു.