മല്ലപ്പള്ളി : കൊറ്റനാട് സർവീസ് സഹകരണ ബാങ്ക് പൊതുയോഗത്തിൽ നിന്ന്, ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിപ്പോയി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. സുഗതൻ, ജനറൽ സെക്രട്ടറി സജി പള്ളിയാങ്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. . കളവുകൾ മൂടിവച്ച് ബാങ്കിനെ വീണ്ടും വൻ ബാദ്ധ്യതയിലേക്കു തള്ളിവിടുന്ന തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളോട് യോജിക്കില്ലെന്ന് മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ പറഞ്ഞു.