മല്ലപ്പള്ളി :സി.പി.എം മല്ലപ്പള്ളി ഏരിയാ സമ്മേളനം ഡിസംബർ 5 മുതൽ 9 വരെ കുന്നന്താനത്ത് നടക്കും. ഇതിന് മുന്നോടിയായി നടന്ന സെമിനാറുകൾ
കെ.എസ്. ടി. എ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ ഷൈനും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി.തോമസും കവി മുരുകൻ കാട്ടാക്കടയും ഉദഘാടനംചെയ്തു. സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള കൊടിമരം, പതാക, കപ്പി, കയർ ജാഥകൾ ഡിസംബർ 5ന് പ്രയാണം നടത്തും.
7 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. 9ന് വൈകിട്ട് 5ന് മന്ത്രി എം.ബി രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.