pramod-narayanan

പത്തനംതിട്ട : ജില്ലാതല ഭിന്നശേഷി ദിനാഘോഷത്തിന്റെ സമാപന സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ.ഷംലാ ബീഗം, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി, ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഉപാദ്ധ്യക്ഷൻ ആർ.അജിത് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി, കെ.എൻ.എം.ആർ ഡയറക്ടർ കെ.പി.രമേശ്, പരിവാർ പ്രസിഡന്റ് സി.കെ.രാജൻ, ഒ.എസ്.മീന പത്തനംതിട്ട എന്നിവർ പങ്കെടുത്തു.