sammelanam
കവിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനത്തിൽ മാത്യു ടി തോമസ് എം.എൽ.എ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു

തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീരഞ്ജിനി ഗോപി,ശ്രീകുമാരി രാധാകൃഷ്ണൻ, ജോസഫ് ജോൺ,അച്ചു സി.എൻ, സിന്ധു വി.എസ് .പ്രവീൺ ഗോപി ,സിന്ധു ആർ.സി നായർ, അനിതാ സജി, രാജശ്രീ കെ.ആർ, മുണ്ടിയപ്പള്ളി കുര്യൻ ജോർജ്,സാം കെ.സലാം, ശാന്തമ്മ ശശി, കേരളോത്സവം ചാർജ് ഓഫീസർ അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.