bus

പത്തനംതിട്ട: തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ പമ്പാ ബസുകൾ കൂട്ടിയിടിച്ച് അപകടം. കാരൂർ ഓർത്തഡോക്‌സ് പളളിക്ക് സമീപം ഇലന്തൂർ പാലച്ചുവട് ജംഗ്ഷനിൽ പമ്പ സ്പെഷ്യൽ സർവീസ് നടത്തുന്ന കെ. എസ് ആർ ടി സി ബസുകളാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. ശബരിമല തീർത്ഥാടകരുമായി പമ്പയ്ക്ക് പോയ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. യാത്രക്കാർക്ക് നിസാര പരിക്കുണ്ട്.