sabha

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് 2025 ഫെബ്രുവരി 26 ന് ബഥേൽ അരമന ഗ്രൗണ്ടിൽ നടക്കും. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനവും വിവിധ കമ്മിറ്റികളുടെ രൂപീകരണവും ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് നിർവഹിച്ചു. ജനറൽ കൺവീനറും ഭദ്രാസന സെക്രട്ടറിയുമായ ഫാ. പി.കെ. കോശി, ജനറൽ കോർഡിനേറ്റർ ഫാ.രാജൻ വർഗീസ്, പ്രോഗ്രാം ചെയർമാൻ ഫാ. മത്തായി കുന്നിൽ എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിനുള്ള ആദ്യ സംഭാവന റവ.മാത്യു വർഗീസ് പുളിമൂട്ടിൽ കോർ എപ്പിസ്കോപ്പ കൈമാറി.