camp

ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ജില്ലയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗം, പാണ്ടനാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല മോഹൻ ഉദ്ഘാടനം ചെയ്തു. കരുണ വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി . ഡോ.നവജീവൻ, കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള, ചീഫ് കോർഡിനേറ്റർ സിബു വർഗീസ്, മീഡിയ കൺവീനർ പി.എസ്.ബിനുമോൻ , വനിത മണ്ഡലം കമ്മിറ്റി ചെയർപേഴ്സൺ പദ്മജ എന്നിവർ സംസാരിച്ചു.