1

ചിറ്റാർ: കെ.എസ്.എഫ്.ഇയുടെ 55ാം വാർഷികത്തോടനുബന്ധിച്ച് ചിറ്റാർ ശാഖയിൽ നടത്തിയ കസ്റ്റമർ മീറ്റ് 2024 മിമിക്രി കലാകാരൻ താജ് കലാരംഗ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മേഖല അസിസ്റ്റന്റ് ജനറൽ മാനേജർ അനിൽകുമാർ, മാനേജർമാരായ സൂജ, മോഹനൻ എന്നിവർ പങ്കെടുത്തു. ഉപഭോക്താക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടശേഷം എ.ജി.എം മറുപടി പ്രസംഗം നടത്തി. താജ് പത്തനംതിട്ടയുടെയും സൂരജിന്റെയും നേതൃത്വത്തിൽ കലാവിരുന്നും നടന്നു.