 
ചെങ്ങന്നൂർ: സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തു കളിക്കുകയാണെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി ജില്ലാ വൈസ് ചെയർമാൻ ഫിലിപ്പ് വർഗീസ് പറഞ്ഞു. മുളക്കുഴ തെക്ക് സമരസമിതി യൂണിറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിക്കെതിരെയുള്ള സമരം സർവാർത്ഥത്തിലും ശക്തിപ്പെടുത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. യൂണിറ്റ് രക്ഷാധികാരി തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ മാറിവന്ന സാഹചര്യം വിശദീകരിച്ചു. ഫാദർ മാത്യു വർഗീസ്, ടി.കോശി, റെജി തോമസ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ഡി.പി.ആർ പ്രതീകാത്മകമായി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.