04-photo
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് കോന്നി എസ്.എച്ച്.ഒ പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കോന്നി: പൊലീസും കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻ‌ഡറി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും ചേർന്ന് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ പ്രമോദ് കുമാർ, എം.എസ് ആശ , സ്മിത കെ. നായർ എന്നിവർ പങ്കെടുത്തു.