road-
ഉതിമൂട് - കീക്കോഴൂർ റോഡിൻറെ തുടക്കത്തിൽ നിർമ്മിക്കുന്ന ഹമ്പ്

റാന്നി : അപകടങ്ങൾ തുടർക്കഥയാകുന്ന ഉതിമൂട് - കീക്കോഴൂർ റോഡിന്റെ തുടക്കത്തിൽ ഹമ്പ് നിർമ്മിക്കുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായശേഷം ഉതിമൂട് ജംഗ്ഷനിൽ വൻ തോതിൽ അപകടങ്ങൾ പെരുകിയിരുന്നു. കീക്കൊഴൂർ ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങിയ കാറും റാന്നി ഭാഗത്തു നിന്ന് സംസ്ഥാന പാതയിലൂടെ പത്തനംതിട്ടയിലേക്ക് വന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ അപകടം. സംസ്ഥാന പാതയിലൂടെ ഓടിയെത്തുന്ന വാഹനങ്ങളുടെ അമിത വേഗവും ഇടറോഡുകളിൽ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ ശ്രദ്ധക്കുറവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇതിനായി ഇടറോഡുകളിൽ നിന്നും സംസ്ഥാന പാതയിലേക്ക് കടക്കുന്നതിനു മുമ്പ് വാഹനങ്ങൾ സ്പീഡ് കുറയ്ക്കാനായി ഹമ്പ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് അപകടങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുകയും ഹമ്പ് നിർമ്മിക്കാൻ നിർദേശം നൽകിയതും. ഉതിമൂട്ടിലെ സ്ഥിരം അപകടങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാൻ കേരള കൗമുദി നിരന്തര ശ്രമങ്ങളും നടത്തിയിരുന്നു.

...............................................

ഇട റോഡുകളിൽ ഹമ്പുകൾ സ്ഥാപിച്ചതുപോലെ സംസ്ഥാന പാതയിൽ സ്പീഡ് ബ്രെക്കറുകൾ സ്ഥാപിക്കുകയും ചെയ്യണം.

മോഹൻ ജോസഫ്

(പ്രദേശവാസി)​