
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മിനി ദിശ ഉന്നത വിദ്യാഭ്യാസ കരിയർ എക്സ്‌പോയുടെ സ്വാഗതസംഘ രൂപീകരണം തിരുവല്ല ബാലികാ മഠം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൺവീനർ ആർ.ഡി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ ഡോ. അങ്ങാടിക്കൽ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മിനി ദിശയുടെ പോസ്റ്റർ പ്രകാശനം ജില്ലാഅസിസ്റ്റന്റ് കോർഡിനേറ്റർ സി.ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരായ ലിനി മാത്യു, ടൈറ്റസ്, പബ്ളിസിറ്റി കൺവീനർ പി.ചാന്ദ്നി, അനീഷ് കുമാർ എന്നിവർ സംസാരിച്ചു.