വെണ്മണി: മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ രജത ജൂബിലി ആഘോഷത്തിനോടനുബന്ധിച്ചുള്ള
വിളംബര റാലിയും സിൽവർ ജൂബിലി ആഘോഷ ഉദ്ഘാടനവും ഇന്ന് രാവിലെ 9 ന് സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച് കല്യാത്ര, വെട്ടിയാർ , ഇല്ലത്തുമേപ്പുറം,വരമ്പൂർ, വലം വെച്ച് സ്കൂളിൽ എത്തിച്ചേരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 1.30ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മാവേലിക്കര - ചെങ്ങന്നൂർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. സാഹിത്യകാരൻ രാജേഷ് പുതുമന മുഖ്യപ്രഭാഷണം നടത്തും. വിവിധ പ്രോജക്ടുകളുടെ ഫണ്ട് ഉദ്ഘാടനം ടി.കെ മാത്യു, കോശി സാമുവൽ, ടി.കെ സൈമൺ എന്നിവർ നിർവഹിക്കും. കലോത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും. പൂർവ വിദ്യാർത്ഥി സമ്മേളനം എച്ച്എസ് എസ് ബ്ലോക്കിന്റെ മൂന്നാം നില പൂർത്തീകരണം, “സ്നേഹവീട് “ ഭവന പദ്ധതി, ഓൾ കേരള ബാസ്ക്കറ്റ്ബാൾ ടൂർണമെന്റ്, ഫുഡ് ഫെസ്റ്റ്, ഫണ്ട് റെയിസിംഗ് പ്രോഗ്രാം എന്നിവ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തും.