
മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്ഞാനമണി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, സ്ഥിര സമിതി അദ്ധ്യക്ഷരായ മനുഭായ് മോഹൻ, ബെൻസി അലക്സ്, സൂസൻ തോംസൺ, ജോളി റെജി, കെ.ബി.രാമചന്ദ്രൻ, ചെറിയാൻ ജെ.മണ്ണഞ്ചേരി, റെജി ചാക്കോ, ജോളി തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.