 
കലഞ്ഞൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച തെങ്ങുംകാവ് ഗവ.എൽ പി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജിനെ സി.പി.എം കലഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സെക്രട്ടറി കെ. പി .ഉദയഭാനു ആദരിച്ചു. ലോക്കൽ സെക്രട്ടറി എസ് .രഘു ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗം എസ്.രാജേഷ്, എം.മനീഷ് കുമാർ, പി.ആർ.ഉമേഷ്, ഷീല വിജയൻ, അരുൺ ചന്ദ്രൻ, ടി. സിറാജുദീൻ, ആർ.രജ്ഞിത്ത് എന്നിവർ പ്രസംഗിച്ചു.