abin
എബിൻ മോഹൻ

കോന്നി: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെ(37) അറസ്റ്റ് ചെയ്തു. ഇയാൾ നാല് മാസമായി കോന്നിയിലെ ഭാര്യ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. പരിക്കേറ്റ സ്ത്രീയെ

കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോന്നി സി.ഐ പി. ശ്രീജിത്ത്, സി.പി.ഒമാരായ അൽസാം, അനീഷ്, ജോസൺ, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.