തിരുവല്ല: ജില്ലയുടെ നെല്ലറയായ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലെ കാർഷിക പ്രതിസന്ധി പരിഹരിക്കുവാൻ കൃഷിവകുപ്പും പഞ്ചായത്ത് അധികാരികളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ പറഞ്ഞു. 600ഏക്കറിലധികമുള്ള കാപ്പോണമുക്ക് അഞ്ചടിവേളൂർ മുണ്ടകം പാടശേഖരം മടവീണ് പൂർണ്ണമായും വെള്ളത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്ത മഴയിൽ പെരിങ്ങര പഞ്ചായത്തിലെ ഒട്ടുമിക്ക പാടശേഖരങ്ങളും വെള്ളത്തിലാണ്. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും വിത്ത് സൗജന്യമായി ലഭിക്കാനും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.