തിരുവല്ല : സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വാട്ടർ അതോറിറ്റിയിലെ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് കോൺഗ്രസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രമേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുൾ ബഷീർ, കെ.മോഹനൻ, റോയി മാത്യു,പി.ആർ.രഘുകുമാർ, പി.കെ.അരുൺ, സന്തോഷ് ഫിലിപ്പ്, എം അക്ബർ, റോബി ചാക്കോ, ഹസ്സൻ സാഹിബ്, കെ.ഇ. ഗീതാദേവി, എൻ.പി.സാവിത്രി, ജി.അമ്മുക്കുട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആർ.രമേഷ് കുമാർ (പ്രസിഡന്റ് ), എം. അക്ബർ (വൈസ് പ്രസിഡന്റ് ), കെ.മോഹനൻ (സെക്രട്ടറി), എസ്.ഹസൻ സാഹിബ് (ജോ. സെക്രട്ടറി.), ജി.അമ്മുക്കുട്ടി (ട്രഷറർ).