
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിലെ വയോജന കലോത്സവം നാളെ (വെള്ളി) 9.30ന് കവിയൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ അദ്ധ്യക്ഷത വഹിക്കും. അടൂർ മഹാത്മാ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല മുഖ്യപ്രഭാഷണം നടത്തും. വിവിധ കലാപരിപാടികളും അരങ്ങേറും.