കോന്നി : കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികൾ സൃഷ്ടിച്ചതായി അഡ്വ. കെ .യു. ജനീഷ് കുമാർ എം .എൽ. എ അറിയിച്ചു. ഇന്നലെ ചേർന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനം.
ഗവ. ഡ്രഗ് അനാലിസിസ്റ്റ് ഗ്രേഡ് - ഒന്ന്, ഗ്രേഡ് - രണ്ട്, ഗ്രേഡ് -മൂന്ന് , മിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയാണ് പുതിയ തസ്തികകൾ.

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയിലേത്. പത്ത് കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പൂർണ തോതിൽ പ്രവർത്തന ക്ഷമമാക്കുന്നതോടെ പ്രതിവർഷം 4500 ഓളം മരുന്നുകൾ ഇവിടെപരിശോധിക്കാൻ സാധിക്കും. പത്തനംതിട്ടയ്ക്ക് പുറമെ കൊല്ലം, കോട്ടയം ജില്ലകളിൽ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനകൂടി നടത്താനാണ് കോന്നിയിൽ ലാബ് സ്‌ഥാപിച്ചത്.