
അടൂർ: കേരളോത്സവം ഫണ്ടിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത് ഒാഫീസിലേക്ക് മാർച്ച് നടത്തി. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനംചെയ്തു. അനന്തു ബാലൻ, അബു എബ്രഹാം, ജയകൃഷ്ണൻ പള്ളിക്കൽ, അബിൻ ശിവദാസ്, അരവിന്ദ് ചന്ദ്രശേഖർ , ജിനുകളീക്കൽ , ജയപ്രകാശ് തെങ്ങമം , ജി. പ്രമോദ്, വിഷ്ണു പള്ളിക്കൽ, അംജിത് അടൂർ, വൈഷ്ണവ്, സുനിൽ പള്ളിക്കൽ, ആദിത്യൻ,രഞ്ജിത്ത് മിത്രപുരം നാസർ പഴകുളം, മനുനാഥ് , ബിജു ഓലിക്കൽ ,റെജി കാസിം, നിസാർ ഫാത്തിമ, ഷെഫീഖ് അൻസീൽ, കൃഷ്ണകുമാർ,രഞ്ജു, ബിനു, അപ്പു തുടങ്ങിയവർ സംസാരിച്ചു.