
പന്തളം : പന്തളം -  മാവേലിക്കര റോഡിൽ തോവലപടിക്ക് സമീപം റോഡിൽ കുഴി. ആറ് മാസം മുമ്പ് ടാർ ചെയ്ത റോഡാണിത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ നിരവധി കുഴികളുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂട്ടർ യാത്രകാരൻ കുഴിയിൽ ചാടി ഓടയിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. റോഡിലെ കുഴികൾ അടയ്ക്കണമെന്നും ദിശാബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ന്യൂനപക്ഷ സെൽ ജില്ലാ ജനറൽ സെക്രട്ടറി സോളമൻ വരവുകാലായിൽ അധികാരികൾക്ക് നിവേദനം നൽകി.