1
ആദ്യഘട്ട ടാറിംങ്ങ് പൂർത്തിയായ ചുങ്കപ്പാറ സികെ റോഡ്

മല്ലപ്പള്ളി : കോട്ടാങ്ങൽ- ചുങ്കപ്പാറ സി.കെ റോഡിന്റെ ആദ്യഘട്ട ബി.എം ആൻഡ് ബി.സി ടാറിംഗ് പൂർത്തിയായി. നവീകരണത്തിന്റെ ആരംഭത്തിൽ രണ്ട് കലുങ്കുകളുടെ പൂർത്തിയാക്കിയെങ്കിലും കോട്ടാങ്ങലിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കലുങ്കിന്റെ നിർമ്മാണത്തിലെ ഇഴച്ചിൽ യാത്രക്കാരെ ദുരിതത്തിലാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിൽ പിന്നീട് അറ്റകുറ്റപ്പണികൾ നടത്താതിരുന്നത് റോഡ് പൂർണ്ണമായി സഞ്ചാരയോഗ്യമല്ലാതാക്കി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.85 കോടി രൂപ ചെലവഴിച്ചുള്ള നവീകരണത്തിന് അനുമതി ലഭിച്ചത്. കലുങ്കുകളുടെ പുനർ നിർമ്മാണം, ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി, ഓട, ഗതാഗത സൂചനാ ബോർഡുകൾ, വേഗനിയന്ത്രണ സംവിധാനം എന്നിവയാണ് പദ്ധതിയിൽ ഉള്ളത് . ടാറിംഗ് പൂർത്തിയായി റോഡ് ഉന്നത നിലവാരത്തിൽ എത്തുന്നതോടെ ചുങ്കപ്പാറ - കോട്ടാങ്ങൽ റോഡുകളിലെ ഗതാഗത തടസത്തിന് പരിഹാരമാകുന്ന ബൈപാസ് റോഡായി സി.കെ റോഡ് മാറും.

........................

മാസങ്ങൾക്ക് മുമ്പാണ് നവീകരണ പ്രവർത്തികൾ ആരംഭിച്ചത്. ആരംഭത്തിലെ ഒച്ചിഴയുന്ന വേഗത പദ്ധതിയെ പിന്നാട്ടാക്കിയെങ്കിലും നവീകരണം പൂർത്തിയായതോടെ ആശങ്ക ഒഴിവായി.

അനൂപ്

(പ്രദേശവാസി)

.....................

നിർമ്മാണച്ചെലവ്

1.85 കോടി രൂപ