
ചിറ്റാർ : ചിറ്റാറിൽ നാല് റോഡുകൾ ചേർത്തുള്ള നിർമ്മാണത്തിന് 6.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. വയ്യാറ്റുപുഴ - തേരകത്തും മണ്ണ്, നീലിപിലാവ് മണക്കയം- ചിറ്റാർ പഴയ ബസ് സ്റ്റാൻഡ്- ഫോറസ്റ്റ് ഡിപ്പോ- മണക്കയം -ചിറ്റാർ ടൗൺ , ഹിന്ദി മുക്ക് താഴെ പാമ്പിനി - ചിറ്റാർ ഹയർ സെക്കൻഡറി സ്കൂൾ റോഡുകളുടെ നിർമ്മാണം ഒറ്റക്കുടക്കീഴിലാകും. ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് മണക്കയം റോഡ് ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിലും ബാക്കിയുള്ള റോഡുകൾ ആവശ്യമുള്ള ഭാഗങ്ങളിൽ 5.5 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ പൂർണമായ പൂർത്തീകരണത്തിനാണ് 1.7 കോടി രൂപ കൂടി അധികമായി അനുവദിച്ച് 6.7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത്.
---------------
1 ഹിന്ദി മുക്ക് താഴെ പാമ്പിനി - ചിറ്റാർ ഹയർ സെക്കൻഡറി സ്കൂൾ : 11.4 കി.മി
2 വയ്യാറ്റുപുഴ- തേരകത്തും മണ്ണ് : 4.4 കി.മി
3 മൺ ലാവ്- നീലി പിലാവ് : 5.5 കി.മി
3 പഞ്ചായത്ത് ഓഫീസ്- മണക്കയം : 1.5 കി.മി
----------------------
ടെൻഡർ നടപടികൾക്കായി സമർപ്പിച്ചു.നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പണികൾ അതിവേഗം ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ