s

പത്തനംതിട്ട: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുന്നോടിയായി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വിളംബര ജാഥയ്ക്ക് പത്തനംതിട്ട നഗരത്തിൽ സ്വീകരണം നൽകും. രാജ്യാന്തര ചലച്ചിത്രമേളയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന ജാഥയ്ക്ക് നഗരസഭയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയും ചേർന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ വൈകിട്ട് അഞ്ചിന് ടൗൺ ഹാളിൽ നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.