പത്തനംതിട്ട: നാരങ്ങാനം മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിലെ നിർമ്മാണത്തിന്റെ ഭാഗമായുള്ള ഷഡാധാര പ്രതിഷ്ഠ ഇന്ന് 12.15നും 12.35നും മദ്ധ്യേ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തന്ത്രി എം. ലാൽപ്രസാദ് ഭട്ടതിരിയുടെയും മേൽശാന്തി അരുൺ ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കർമ്മം . ക്ഷേത്രത്തിലെ ശ്രീകോവിൽ, നമസ്‌കാര മണ്ഡപം, ഉപദേവാലയങ്ങൾ, കൊടിമരം, അലങ്കാര ഗോപുരം എന്നിവയുടെ നിർമ്മാണവും ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ കെ.ജി സുരേഷ് കുമാർ, ശ്രീകാന്ത് കളരിക്കൽ, പി.എസ് രതീഷ് കുമാർ, ടി.വി രാജീവ്, ശ്രീധരൻനായർ എന്നിവർ പങ്കെടുത്തു.