school-
റാന്നി ബി.ആർ.സിയുടെയും പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലോക മണ്ണ് ദിനാചരണം റാന്നി ബി.പി .സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്യുന്നു

റാന്നി: മണ്ണിന്റെ സുസ്ഥിര പരിപാലനത്തിനായി ഐക്യരാഷ്ട്രസഭ നടത്തുന്ന ലോക മണ്ണു ദിനാചരണം മികച്ച പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയാക്കി റാന്നി ബിആർസി .പഴവങ്ങാടി ഗവ.യു.പി സ്കൂളുമായി സഹകരിച്ച് നടത്തിയ പരിപാടി റാന്നി ബി.പി.സി ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്റർ എഫ്.അജിനി വിഷയാവതരണം നടത്തി. സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന മേരി ലൈഫ് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മേരീലൈഫ് കോ-ഓർഡിനേറ്റർ ശില്പ നായർ ,ബി.ആർ സി കോഡിനേറ്റർ അനുഷ ശശി എന്നിവർ സംസാരിച്ചു .ഏഴാം ക്ലാസ് വിദ്യാർത്ഥി നിവേദിത എം, ആറാം ക്ലാസ് വിദ്യാർത്ഥി ലിജിൻ ഷാജി എന്നിവർ സംസാരിച്ചു. ലിയോൺ ബിജു,ഡൽന അനിൽ, കൃഷ്ണപ്രിയ അജിത്ത് , ഐശ്വര്യ എന്നിവർ പ്രകൃതി ഗാനങ്ങൾ ആലപിച്ചു. പരിപാടിയുടെ ഭാഗമായി വിവിധതരം മണ്ണുകളുടെ പ്രദർശനം, പോസ്റ്ററുകളുടെയും പ്ലക്കാടുകളുടെയും പ്രദർശനം എന്നിവ നടന്നു.