മല്ലപ്പള്ളി: കാട്ടുപന്നിയുടെ ആക്രമണം ഒഴിവാക്കാൻ സ്ഥാപിച്ച് ഇരുമ്പുവേലിയും തകർത്ത് പുരയിടമാകെ ഉഴുതുമറിച്ച് പന്നിക്കൂട്ടം . എഴുമറ്റൂർ മനോജ് ഭവനിൽ ദീപുരാജിന്റെ ഒരേക്കർ വരുന്ന പുരയിടത്തിലെ 120 മൂട് മരച്ചീനിയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നി നശിപ്പിച്ചത്. മറ്റ് ചിലഭാഗത്ത് നട്ട് മുളച്ച ചേമ്പ്,ചേന എന്നിവയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്. മേഖലയിൽ ഇവയുടെ കടന്നുകയറ്റം അനുദിനം വർദ്ധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10 ന് പുറ്റത്താനിക്ക് സമീപം സ്കൂട്ടർ യാത്രക്കാരനായ യുവാവ് ഇവയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. വേനൽ കടുത്താൽ ഇവയുടെ കടന്നുവരവ് കൂടുമെന്ന ആശങ്കയും കർഷകർക്കിടയിലുണ്ട്.