project
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം ബാല്യം -വയോജനങ്ങൾക്ക് യോഗ പരിശീലനം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ "രണ്ടാം ബാല്യം - വയോജനങ്ങൾക്ക് യോഗപരിശീലനം" തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വിജി നൈനാൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, ബ്ലോക്ക് മെമ്പർമാരായ രാജു പുളിമ്പള്ളിൽ, ജിനു തോമ്പുംകുഴി, അനു സി.കെ, കടപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ്ജ് തോമസ്, ശിശുവികസന പദ്ധതി ഓഫീസർ സിന്ധു ജിങ്കാ ചാക്കോ എന്നിവർ പ്രസംഗിച്ചു.