part-2
കാർഷിക സെൻസസിന്റെ രണ്ടാംഘട്ട വിവരശേഖരണം തിരുവല്ല മുനിസിപ്പൽ 22 –ാം വാർഡ് കൗൺസിലർ ശ്രീജ എം.ആർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : 11-ാമത് കാർഷിക സെൻസസിന്റെ രണ്ടാംഘട്ട വിവരശേഖരണം തിരുവല്ല മുനിസിപ്പൽ 22–ാം വാർഡ് കൗൺസിലർ ശ്രീജ എം.ആർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ബിന്ദു ആർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ധന്യ എസ്.കുമാർ, ഇൻവെസ്റ്റിഗേറ്റർമാർ എന്നിവർ പങ്കെടുത്തു. കാർഷിക സെൻസസിന്റെ വിവരശേഖരണത്തിന്റെ ഫീൽഡ് ജോലികൾ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാരാണ് നിർവഹിക്കുന്നത്. തിരഞ്ഞെടുത്ത വാർഡുകളുടെ വിവരശേഖരണത്തിന് വീടുകളിലെത്തുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ നൽകി സർവേ വിജയകരമായി പൂർത്തിയാക്കി കാർഷികമേഖലയുടെ സമഗ്രവികസനത്തിനും അഭിവൃദ്ധിക്കും പങ്കാളികളാകണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു.