തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രൊഫ. ഡോ.പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷൻഅംഗം ഡോ.ഷാഹിദ കമാൽ മുഖ്യാതിഥിയായി. ആർച്ച് ബിഷപ്പ് മാർ ഗ്രിഗോറിയോസ്, ബഥനി കമ്മ്യൂണിറ്റി സെന്റർ ഡയറക്ടർ ഫാ.ജോഷ്വാ കുറ്റിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.അലക്സാണ്ടർ, ശ്രീരഞ്ജിനി എ.ഗോപി,വിനോദ് കെ.ആർ, ശ്രീകുമാരി രാധാകൃഷ്ണൻ, ജോസഫ് ജോൺ, റിമിലിറ്റി,സിന്ധു ആർ.സി.നായർ, അനിതാസജി, സിന്ധു വി.എസ്, രാജശ്രീ കെ.ആർ, യമുന കെ, കെ.റീന എന്നിവർ പ്രസംഗിച്ചു തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാമത്സരങ്ങൾനടന്നു. മത്സരവിജകൾക്ക് സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.