 
കുമ്പനാട് : ഗവ.യു.പി സ്‌കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് സംരക്ഷണ ദിനം ആചരിച്ചു. പ്രധാന അദ്ധ്യാപിക ആർ. ജയദേവി ദിനാചരണം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ കെ.എ തൻസീർ ദിനാചരണ സന്ദേശം നൽകി.ക്ലബ് കോ ഓർഡിനേറ്റർമാരായ വൈ സുമയ്യ, കെ.എ തൻസീർ,എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ അസംബ്ലിയിൽ മണ്ണ് സംരക്ഷണ പ്രതിജ്ഞ എടുത്തു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ചിത്രരചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.