ശബരിമല: ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർ കുഴഞ്ഞുവീണു മരിച്ചു. തെലങ്കാന മഹബൂബാദ് വെണ്ണാരം 1 - 59/2 ൽ കാദല്ല വീരണ്ണ (50), ആന്ധ്രപ്രദേശ് വിജയവാഡ ഭവാനിപുരം ആർ.ടി.സി വർക് ഷോപ്പ് റോഡ് 1-4/222 ൽ മർനേനി മല്ലേശ്വര റാവു (64) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി.