06-sob-santha-p-nair

പന്തളം : ക്ഷേത്രദർശത്തിന് പോയ പെരുമ്പുളിക്കൽ ശ്രീനിലയത്തിൽ പുത്രൻ നായരുടെ ഭാര്യ ശാന്ത പി. നായർ (75) നെ പമ്പയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഓച്ചിറ അമ്പലത്തിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ശാന്തയെ പിന്നീട് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകി . മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് ഇവർ ചെങ്ങന്നൂരിൽ ഉള്ളതായി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മാന്നാർ പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള പമ്പാനദിയുടെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ . മക്കൾ : കൃഷ്ണകുമാർ, ഗോപകുമാർ (ബി.എസ്.എഫ്), ശ്രീകുമാർ (ഡ്രൈവർ കെ.എസ്.ആർ.ടി.സി പാപ്പനംകോട് ). മരുമക്കൾ : സ്മിത, ഇന്ദു, ശ്രീപ്രിയ (കളക്ടറേറ്റ് പത്തനംതിട്ട),