march
എ.ഐ.വൈ.എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക, സാമ്പത്തിക ക്രമക്കേട് നടത്തിയ അദാനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നൈറ്റ്‌ മാർച്ച് നടത്തി. എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഡാനിയൽ തോമസ് അദ്ധ്യക്ഷത വഹിച്ചു വിഷ്ണു ഭാസ്കർ ജോബി തോമസ്, മനു പരുമല, അനീഷ് സുകുമാരൻ, ജിതിൻ ഷാജി, റെനു, ശ്രീവൽസ് തമ്പി എന്നിവർ പ്രസംഗിച്ചു.