 
ചെങ്ങന്നൂർ : ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്ക് സൗജന്യ തുണി സഞ്ചി വിതരണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് പത്തനംതിട്ട, ആലപ്പുഴ ജില്ലാ ശുചിത്വ മിഷന്റെയും ചെങ്ങന്നൂർ നഗരസഭയുടെയും നേതൃത്വത്തിലുള്ള കൗണ്ടറിൽ നിന്നാണ് തുണി സഞ്ചികൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ സാധനങ്ങൾ കൊണ്ടു പോകുന്ന തീർത്ഥാടകരുടെ കൈയിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വാങ്ങി പകരമായി തുണി സഞ്ചി വിതരണം ചെയ്യും. തുണി സഞ്ചിയുടെ വിതരണോദ്ഘാടനവും കൗണ്ടറിന്റെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്‌സൺ അഡ്വ: ശോഭാ വർഗീസ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.കുമാരി, മനീഷ് കീഴാമഠത്തിൽ, ടി.വി.പ്രദീപ്കുമാർ, നിഫി.എസ് ഹഖ് (പത്തനംതിട്ട) മുഹമ്മദ് കുഞ്ഞ് ആശാൻ (ആലപ്പുഴ), അഖിൽ പ്രകാശൻ, കെ.ആർ.അജയ്, സി.ആർ.സന്ധ്യ, എ.ഹബീബ്, എ.അജയൻ, സി.നിഷ എന്നിവർ പ്രസംഗിച്ചു. കൗണ്ടറിൽ 24 മണിക്കൂറും സൗജന്യ തുണി സഞ്ചിവിതരണം നടക്കും.