 
പത്തനംതിട്ട ചിത്രകാരൻ പ്രേംദാസ് പത്തനംതിട്ടയുടെ ശിഷ്യർ നടത്തുന്ന ഗ്രൂപ്പ് പെയിന്റിംഗ് എക്‌സിബിഷൻ പത്തനംതിട്ട വൈ. എം. സി. എ. ഹാളിൽ തുടങ്ങി. അതിവേഗ ചിത്രകാരൻ ഡോ. ജിതേഷ് ജി ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേഷ് ആക്ലേത്ത് അദ്ധ്യക്ഷത വഹിച്ചു. നവനീത് എൻ., വിനോദ് ഇളകൊള്ളൂർ, ജി. വിശാഖൻ, പ്രേംദാസ് പത്തനംതിട്ട, ബിനു കെ. സാം, അഡ്വ. എം. എസ്. മധു, കാശിനാഥൻ, ഗോകുലേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇരുപതോളം വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 7ന് സമാപിക്കും.