kerolsavam
മുളക്കുഴ പഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളോടെ ആരംഭിച്ചു.ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളോടെ മുളക്കുഴ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.മത്സരങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും കേരളോത്സവം വർക്കിംഗ് ഗ്രൂപ്പ് ചെയർമാനുമായ കെ. പി. പ്രദീപ് ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് കേരളോത്സവം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. മറിയക്കുട്ടി, സി.കെ. ബിനുകുമാർ , കെ. സാലി മാജിദ് ,സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു . ഏഴിന് വൈകിട്ട് അഞ്ചിന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്യും. സിനിമാ സീരിയൽ താരം സതീഷ് വെട്ടിക്കവല സമ്മാനദാനം നിർവഹിക്കും.