 
പത്തനംതിട്ട: ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ എച്ച്.എസ്, എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി ജില്ലാചാമ്പ്യൻഷിപ്പും, സ്റ്റേറ്റ് സെലക്ഷനും നടത്തി. ഫയർഫോഴ്‌സ് ഗ്രൗണ്ടിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി സദാനന്ദൻ ആമ്പാടിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്. പ്രേം, ട്രഷറർ അജു എസ്, രാജി റജി, കെ. ജി. റജി, ഉല്ലാസ് വി.എ., പ്രിയ വള്ളിക്കോട്, ജയൻ കടമ്മനിട്ട, ഷിജിത്ത് സി. പി എന്നിവർ പങ്കെടുത്തു.