മല്ലപ്പള്ളി : ടാറിംഗ് തകർന്ന് കുഴികളായതോടെ ചാലാപ്പള്ളി - അറഞ്ഞിയ്ക്കൽ റോഡിൽ അപകടഭീഷണി. കൊറ്റനാട്- എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. മഴപെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രികരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാറുണ്ട്. കൊടുംവളവുകളിലെ കാടും വാഹനയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ചുങ്കപ്പാറ - ചാലാപ്പള്ളി, വായ്പൂര് - എഴുമറ്റൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്. പരിഹാരം കാണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.