1
തെള്ളിയൂർക്കാവ് വാണിഭ ഭൂമിയിലെ മാലിന്യ കൂമ്പാരം

മല്ലപ്പള്ളി : വൃശ്ചിക വാണിഭം സമാപിച്ചതോടെ തെള്ളിയൂർക്കാവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭൂമി നിറയെ മാലിന്യം.. തെള്ളിയൂർക്കാവ് ഭഗവതിക്ഷേത്ര വളപ്പായ ഇവിടെയായിരുന്നു വാണിഭം. സമാപിച്ച് ഒരാഴ്ചയായിട്ടും മാലിന്യം നീക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചില്ല. വൃശ്ചികവാണിഭം കഴിഞ്ഞാലുടൻ മാലിന്യം നീക്കംചെയ്യുമെന്ന് ദേവസ്വം അധികൃതർ നേരത്തെ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയ്ക്കും ജില്ലാ കളക്ടർക്കും ഉറപ്പുനൽകിയിരുന്നു. മാലിന്യം തേടി തെരുവു നായ്ക്കളും കാക്കകളും ഇവിടെ താവളമാക്കി. മഴ പെയ്തതോടെ മാലിന്യം ക്ഷേത്രക്കുളത്തെയും പരിസരത്തെയും മലിനപ്പെടുത്തി. മാലിന്യനീക്കത്തിന് എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മ സേനയ്ക്ക് ഒരു കട നൂറുരൂപ നിരക്കിൽ നൽകിയിരുന്നതായി വ്യാപാരികൾ പറഞ്ഞു.