ചെങ്ങന്നൂർ: ബി.ആർ.സി ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് വിളംബര റാലി നടത്തി. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ സദാനന്ദൻ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹൻ, മെമ്പർമാരായ സനീഷ്, മുളക്കുഴ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഇൻ ചാർജ്, മുരുകൻ, ഹെഡ്മിസ്ട്രസ്മാരായ ഗീതാകൃഷ്ണ., എം.ജയശ്രീ , ഷൈലജ,, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ റീന ടി,മീനു കെ എ, സ്മിത വി എസ് തുടങ്ങിയവർ പങ്കെടുത്തു.