ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിലുള്ള ഒരു പ്രധാന സ്റ്റേഷനായി തിരഞ്ഞെടുത്ത ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, സുപ്രധാന ഗതാഗത കേന്ദ്രമാണ്. ശബരിമലയുടെ പ്രധാന ഗേറ്റ് വേ റെയിൽവേ സ്റ്റേഷനായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ മന്ത്രിയുടെ ഉദ്ഘാടന പ്രഖ്യാപനം ഉണ്ടായിട്ടും റെയിൽവേ ബോർഡ് അനുമതികളോ കൃത്യമായ പദ്ധതികളോ മുന്നോട്ടുകൊണ്ടുപോയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ അടിയ ന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.