 
പന്തളം: കെ.എസ്.ആർ ടി.സി ഡിപ്പോയിൽ ടോയ്ലെറ്റ് തുറക്കാതിരുന്നതിനെ തുടർന്ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ടോയ്ലെറ്റിന്റെ മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. പന്തളം ബ്ലോക്ക് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ വച്ച് ടോയ്ലെറ്റ് തുറക്കുമെന്നിരിക്കെ നഗരസഭ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യു.ഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇതിൽ നടപടി എടക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യു.ഡിഎഫ് നേതാക്കൾ പറഞ്ഞു. നഗരസഭാ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ് ഷെരിഫ് അദ്ധ്യക്ഷത വഹിച്ച. അഡ്വ.ഡി.എൻ തൃദീപ്, നൗഷാദ് റാവുത്തർ, രത്‌നമണി സുരേന്ദ്രൻ , വാളാക്കോട്ട് മോഹൻകുമാർ , പന്തളം വാഹിദ് , ബിജു മങ്ങാരം, ഡെന്നീസ് ജോർജ് , അഡ്വ.ഷെഫീഖ്. അമാനുള്ള ഖാൻ' നുജൂമുദീൻ.ബൈജു മുകിടയിൽ. രാഹുൽ രാജ്, വിനോദ് മുകിടയിൽ ,സുരേഷ് കുമാർ തുടങ്ങി വാർഡു പ്രസിഡന്റുമാർ ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.