 
നാരങ്ങാനം: നാരങ്ങാനം കണമുക്ക് ഗ്രാമം പോസ്റ്റുമാനെ ആദരിച്ചു. പോസ്റ്റൽ കേരളാ സർക്കിൾ എക്സലൻസ് അവാർഡു ജേതാവായ നാരങ്ങാനം നോർത്ത് അസി.ബ്രാഞ്ച് പോസ്റ്റുമാസ്റ്റർ വി.കെ.സുരേഷിനെ നാരങ്ങാനം ഗ്രാമം ആദരിച്ചു. കണമുക്ക് എസ്.എൻ.ഡി.പി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം ജോർജ് ഏബ്രഹാം സുരേഷിനെ പൊന്നാട അണിയിച്ച ശേഷം മെമന്റോ സമ്മാനിച്ചു.