
ശബരിമല : ശബരിമലയിൽ പൊലീസിന്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. 10 ഡിവൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ പൊലീസ് ഓഫീസർമാരുമാണ് ചുമതലയേറ്റത്. സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ പി. ബിജോയ് (പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ), ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ശക്തി സിംഗ് ആര്യ (പെരുമ്പാവൂർ എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിച്ചു.