 
പത്തനംതിട്ട: കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്‌സ് മഹാ ഇടവകയുടെ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വനിതാ സംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജോർജ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മർത്തമറിയം ഭദ്രാസന ജനറൽ സെക്രട്ടറിജെസ്സി വർഗീസ് ക്ലാസ് നയിച്ചു. ഇടവക സഹ വികാരി ഫാ.അബിമോൻ വി റോയി , ഇടവക ട്രസ്റ്റി ഏബ്രഹാം എം.ജോർജ്ജ്, ഇടവക സെക്രട്ടറി ഇ.ടി സാമുവേൽ, മർത്തമറിയം ഡിസ്ട്രി്ര്രക് സെക്രട്ടറി രാജി ജോസ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോൺ, ഇടവക മർത്തമറിയം സെക്രട്ടറി ഡോ. ഡെയ്‌സി ജെ കോശി, ജോയിന്റ് സെക്രട്ടറി ലാലി കോശി, ട്രഷറർ ലിസ്സി മാത്യു, ഓഡിറ്റർ സാലി ജോഷ് എന്നിവർ പ്രസംഗിച്ചു.