tt
ആസിഫ് സക്കീർ എഴുതിയ പുസ്തകം മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക് പ്രകാശനം ചെയ്യുന്നു

പത്തനംതിട്ട : ആസിഫ് സക്കീർ എഴുതിയ 'ഫോൾട്ടറിംഗ് ഇന്ത്യൻ റിപ്പബ്ലിക് : റൈറ്റിംഗ്സ് ഓൺ എ നേഷൻ ഇൻ ടർമോയിൽ' എന്ന പുസ്തകം മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. പ്രൊഫ. നാരായണ സ്വാമി ഏറ്റുവാങ്ങി. അഡ്വ. എം.എസ് മധു പുസ്തകം പരിചയപ്പെടുത്തി. ഫോക്‌ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ, ടി. സക്കീർ ഹുസൈൻ, വൈസ് ചെയർപേഴ്സൺ ആമിനാ ഹൈദരാലി, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, കൗൺസിലർ എ.സുരേഷ്‌കുമാർ, അഡ്വ. ഷിജിൽ, ബിനു കെ. സാം എന്നിവർ സംസാരിച്ചു. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈന്റെയും കോന്നി ഐ.എച്ച്.ആർ.ഡി ജീവനക്കാരി കെ .എസ് ഷംലയുടെയും മകനാണ് മൂന്നാംവർഷ നിയമ വിദ്യാർത്ഥിയായ ആസിഫ്‌ സക്കീർ.